കഴക്കൂട്ടം: അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ആമ്പല്ലൂർ റോഡ് ഉപരോധിച്ചു. ആമ്പല്ലൂർ - മണ്ണറ റോഡ്, ആമ്പല്ലൂർ - റേഡിയോ പാർക്ക് റോഡ്, ആമ്പല്ലൂർ മുക്ക്, നജാമിൽ റോഡ് തുടങ്ങിയ റോഡുകൾ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിൽ അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് ആണ് ഉപരോധം. എസ്.ഡി.പി.ഐ ആമ്പല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് റോഡ് ഉപരോധിച്ചത്.
എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ചന്തവിള ആമ്പല്ലൂർ റോഡ് ഉപരോധം





0 Comments