https://kazhakuttom.net/images/news/news.jpg
Crime

കഴക്കുട്ടം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ഇന്ന്


കഴക്കൂട്ടം: കഴക്കൂട്ടം ബൈപാസ് ജംങ്ഷന് സമീപം അലത്തറ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് കാട്ടായിക്കോണത്തേക്ക് മാറ്റുന്നു. ഇന്ന് (വ്യാഴം) വൈകുന്നേരം മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഓഫീസ് ഉത്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ സംഘാടക സമിതി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കാട്ടായിക്കോണം, ചേങ്കോട്ടുകോണം റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപമുള്ള സ്ഥലത്തു തന്നെ ലൈസൻസ് ടെസ്റ്റ് തുടരും. ആധുനിക സജീകരണങ്ങളോടെയാണ് പ്രവർത്തനം മാറ്റി സ്ഥാപിക്കുന്നത്. പാങ്ങപ്പാറയിൽ പ്രവർത്തിച്ചിരുന്ന സബ് ആർ.ടി ഓഫീസ് പതിനേഴ് വർഷങ്ങൾക്കു മുൻപാണ് കഴക്കൂട്ടത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്. ഇതിനിടയിൽ ഉടമയുമായി ഉണ്ടായ നിയമ നടപടികളും നാഷണൽ ഹൈവേയുമായി ബന്ധപെട്ടു നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കു  മുന്നോടിയായുമാണ് ഓഫീസ് മാറ്റുവാൻ തീരുമാനിച്ചത്.

കഴക്കുട്ടം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ഇന്ന്

0 Comments

Leave a comment