കഴക്കൂട്ടം: എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവുവും സംഘവും ചേർന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. പൗണ്ട് കടവിനു സമീപം പാർവ്വതീ പുത്തനാറിന്റെ തീരത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 97 സെ.മീ, 68 സെ.മീ. പൊക്കവുമുള്ള കഞ്ചാവ് ചെടികൾക്ക് 2 മാസത്തെ വളർച്ച കണക്കാക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രദേശത്തു നിന്നും രണ്ടാം തവണയാണ് കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത്. കഴക്കൂട്ടം റെയ്ഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പി.ഒ ഹരികുമാർ, സി.ഇ.ഒമാരായ സുബിൻ, രാജേഷ്, ഷംനാദ്, വിപിൻ, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
കഴക്കൂട്ടത്ത് എക്സൈസ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി





0 Comments