https://kazhakuttom.net/images/news/news.jpg
Local

പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സർവകക്ഷി യോഗം


<p>പെരുമാതുറ: ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളുടെ തീരദേശ വാർഡുകളുടെ സമഗ്ര വികസനത്തിന് പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന് പെരുമാതുറ കൂട്ടായ്മ വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി പ്രവർത്തിക്കുന്നതിന് 25 പേരടങ്ങുന്ന ഏകോപന സമിതിയേയും തെരഞ്ഞെടുത്തു. പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ ടി.എം.ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.സക്കീർ ഹുസൈൻ, എം.അബ്ദുൽ വാഹിദ്, എം.റാഫി, എ.നസറുള്ള, അഡ്വ.തോപ്പിൽ നിസാർ, ബഷറുള്ള, എം.എസ്.കമാലുദ്ദീൻ, മധു, ഇഖ്ബാൽ മാടൻവിള, ആരിഫുദ്ദീൻ, നസീഹ, അബ്ദുൽ ഹൈ, അജീദ്, റഫീഖ്, സൈഫുദ്ദീൻ, ഷാജഹാൻ ഇബ്രാഹിം, ഷാഫി കൊട്ടാരംതുരുത്ത്, സുൽഫിക്കർ എന്നിവർ സംസാരിച്ചു. 'പെരുമാതുറ പഞ്ചായത്ത് രൂപീകരണ ഏകോപനസമിതി ചെയർമാനായി ഇ.എം.നജീബിനേയും, വൈസ് ചെയർമാനായി ടി.എം.ബഷീറിനേയും, എസ്.സക്കീർ ഹുസൈൻ ജനറൽ കൺവീനറായും, എ. ഷാജഹാനെ കൺവീനറായും ഇഖ്ബാൽ മാടൻവിളയെ ട്രഷററായും, നൗഷാദ് പെരുമാതുറ ചീഫ് കോഓർഡിനേറ്ററായും, കൺസൾട്ടന്റ് ആയി എ.ആരിഫുദീനേയും തെരഞ്ഞെടുത്തു. പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ ഘടകങ്ങളിലേയും പ്രതിനിധികൾ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു.

പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സർവകക്ഷി യോഗം

0 Comments

Leave a comment