https://kazhakuttom.net/images/news/news.jpg
Festivals

കണിയാപുരം ആലുംമൂട് ഗവ: എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു


കണിയാപുരം: ആലുംമൂട് ഗവ: എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ തിരുവാതിരക്കളിയും, ഓണപ്പാട്ടുകളുടെ അവതരണവും വഞ്ചിപ്പാട്ടുമുൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. കൂടാതെ വിദ്യാർഥികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. കണിയാപുരം കുന്നിൽ ഹൈപ്പർ മാർക്കറ്റാണ് വിദ്യാർഥികൾക്ക് ഓണസദ്യ നൽകിയത്. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കർക്കിടകത്തിലെ വറുതികൾക്കും ദുരിതങ്ങൾക്കുമൊടുവിലെത്തിയ ഓണത്തിനെ ആഹ്ളാദത്തോടെയാണ് കുരുന്നുകൾ വരവേറ്റത്. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ജെ.നബീസത്ത് ബീവി, എസ്.എം.സി ചെയർമാൻ വെട്ടുറോഡ് സലാം, കുന്നിൽ ഹൈപ്പർ മാർക്കറ്റ് മാനേജർ, പ്രതിനിധികൾ, എസ്.എം.സി ഭാരവാഹികൾ, അധ്യാപകർ ഉൾപ്പെടെ നിരവധി പേർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

കണിയാപുരം ആലുംമൂട് ഗവ: എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

0 Comments

Leave a comment