/uploads/news/903-IMG_20190829_184437.jpg
Obituary

കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളിന് ഗുരുതര പരിക്ക്

കഴക്കൂട്ടം: കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കഠിനംകുളം, പുതുവൽ കോളനിയിൽ, അമ്മ വീട്ടിൽ പ്രഭുലൻ, ശൈലജ ദമ്പതികളുടെ മകൻ പ്രതീഷ് (27) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കഠിനംകുളം പുതുവൽ കോളനി സ്വദേശിയായ സജി എന്ന അൽഫോൻസൻ (25)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ

കഠിനംകുളം പുതുവൽ റോഡിൽ സി.എസ്.ഐ ദേവാലയത്തിന് സമീപത്താണ് അപകടമുണ്ടായത്.

സുഹൃത്തുക്കളായ പ്രതീഷും, സജിയും അമിത വേഗത്തിൽ രണ്ട് ബൈക്കുകളിലായി പോകുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പ്രതീഷ് ബൈക്കിൽ നിന്നും തെറിച്ച് തല പോസ്റ്റിലിടിച്ച് വീഴുകയായിരുന്നു. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീഷിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളിന് ഗുരുതര പരിക്ക്

0 Comments

Leave a comment