/uploads/news/news_കഴക്കൂട്ടത്ത്_ഗ്യാസ്_ഇൻസ്റ്റലേഷൻ_കമ്പനി_..._1735240756_3725.jpg
Crime

കഴക്കൂട്ടത്ത് ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയെ വിജിലൻസ് സി.ഐ മർദ്ദിച്ചതായി പരാതി


കഴക്കൂട്ടം: കഴക്കൂട്ടത്ത് സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒ ആയ കഴക്കൂട്ടം സ്വദേശിയെ, കഴക്കൂട്ടം സ്വദേശി തന്നെയായ വിജിലൻസ് സി.ഐ മർദ്ദിച്ചതായി പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പിആർഒ ആയ കഴക്കൂട്ടം കരിയിൽ സ്വദേശി  എസ്.വിനോദ് കുമാറിനാണ് മുഖത്ത് അതിക്രൂര മർദ്ദനമേറ്റത്. വിജിലൻസ് സി.ഐ യായ അനൂപ് ചന്ദ്രൻ മർദ്ദിച്ചതായാണ് വിനോദ് പരാതി നൽകിയത്.

കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ ബുധനാഴ്ച്ച രാത്രി 10 നായിരുന്നു സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗമായ ഇവിടെ  അവസാന വട്ട ജോലിക്കായി ഈ റോഡിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇക്കാര്യം റെസിഡന്റ്‌സ് വാട്സാപ്പ് ഗ്രൂപ്പുകളിലും, മാധ്യമങ്ങൾ വഴിയും പ്രദേശവാസികളെ അറിയിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ ഇതുവഴി സ്വന്തം കാറിൽ മഫ്തിയിലെത്തിയ സി.ഐ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വിനോദിനോട് ചോദിച്ചു.

സംസാരത്തിനിടെ പലവട്ടം അസഭ്യം പറഞ്ഞ സി.ഐ യുടെ നടപടിയെ ചോദ്യം ചെയ്ത വിനോദിനെ അനൂപ് ചന്ദ്രൻ ക്രൂരമായി മർദ്ദിക്കുകയും, വിനോദിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിയുകയും ചെയ്തുവെന്നും, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ് പറയുന്നു. മർദ്ദനമേറ്റ് ബോധരഹിതനായി നിലത്തുവീണ വിനോദിനെ സിഐ അവിടെയിട്ട് ചവിട്ടിയതായും വിനോദ് പറയുന്നു. സി.ഐ തന്നെ മർദ്ദിച്ചെന്ന് വിനോദ് കുമാർ പരാതി നൽകിയിട്ടുണ്ട്. സി.ഐ അനൂപ് ചന്ദ്രൻ മദ്യ ലഹരിയിലായിരുന്നുവെന്നും വിനോദ് ആരോപിക്കുന്നു. താൻ ആദ്യമായാണ് സി.ഐയെ കാണുന്നത്. അയാളുടെ ജാതിയോ മതമോ ഏതാണെന്ന് തനിക്കറിയില്ല. ജാതി വിളിച്ച് ആക്ഷേപിച്ചുവെന്നത് കള്ളമാണെന്നും വിനോ​ദ് പറ‍ഞ്ഞു.

എന്നാൽ തൻ്റെ കാറിലിടിച്ച് ബഹളമുണ്ടാക്കിയ വിനോദ് കുമാർ, കാറിൽ നിന്ന് പുറത്തിറങ്ങിയ തന്നെ  മർദ്ദിച്ചെന്ന് സിഐയും പരാതി നൽകി. ജാതിപ്പേര് വിളിച്ച്  അധിക്ഷേപിച്ച് സംസാരിച്ചതായും, ഭാര്യയുടെയും മകളുടെയും  മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും അനൂപ് ചന്ദ്രൻ കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

 

അസഭ്യം പറഞ്ഞ സി.ഐ യുടെ നടപടിയെ ചോദ്യം ചെയ്ത വിനോദിനെ അനൂപ് ചന്ദ്രൻ ക്രൂരമായി മർദ്ദിക്കുകയും, വിനോദിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിയുകയും ചെയ്തുവെന്നും, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ് പറയുന്നു.

0 Comments

Leave a comment