/uploads/news/1081-IMG-20191018-WA0023.jpg
Crime

കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


കഴക്കുട്ടം: ഇൻഫോസിസിന് സമീപത്ത് നിന്നും 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നെയ്യാറ്റിൻകര, വെളളറട, നിരപ്പിൽ, കൂതാളി ശാന്തി ഭവനിൽ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. കഴക്കൂട്ടം, ടെക്നോപാർക്ക് പ്രദേശങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബൈക്കിൽ വരികയായിരുന്ന ജിനോ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ  പിടിയിലാവുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കാട്ടാക്കട, അമരവിള എക്സൈസ് റേയ്ഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ നിരീക്ഷണത്തിനൊടുവിൽ പിടിയിലാവുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എ.പ്രദീപ് റാവുവിന്റെയും, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ കെ.ആർ.രാജേഷ്, ടി.ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സിവിൽ എക്സൈസ് ആഫീസർമാരായ എ.ജസീം, പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, വിപിൻ, സുരേഷ് ബാബു, വനിതാ സിവിൽ എക്സൈസ് ആഫീസർ ബി.സിമി, എക്സൈസ് ഡ്രൈവർ എം.സുനിൽ കുമാർ എന്നിവരും പങ്കെടുത്തു. പ്രതിയെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0 Comments

Leave a comment