പാറശാല: കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻ്റ് ചെയ്തു. നടുവൂർകൊല്ലക്ക് സമീപം, മേക്കൊല്ല വാറുതട്ട് വിളാകത്ത് വീട്ടിൽ ബിനു (51) വിനെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻ്റ് ചെയ്തത്. ധനുവച്ചപുരം, വാറുത്തട്ട് വിളാകം, അലൻ നിവാസിൽ സാബു എന്ന ഷൈൻ കുമാർ (47) നെയാണ് ഇയാൾ ആക്രമിച്ചത്. അയൽവാസികളും സുഹൃത്തുക്കളുമായ ഇരുവരും ഒരുമിച്ചാണ് കിണർ കുഴിക്കുന്ന ജോലി ചെയ്തിരുന്നത്. ബിനുവിന്റെ വീട്ടിലെ കിണറും കുഴിച്ചത് ഇരുവരും ചേർന്നായിരുന്നു. സാബുവിന് ബിനു നൽകാനുണ്ടായിരുന്ന 1,500 രൂപയെച്ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
കിണർ കുഴിക്കുന്നതിനിടയിൽ തൊഴിലാളിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച പ്രതി റിമാൻഡിൽ





0 Comments