കഴക്കൂട്ടം: കുപ്രസിദ്ധ കുറ്റവാളി യായ വാവ കൃഷ്ണൻ 1.250 കി.ഗ്രാം കഞ്ചാവുമായി പിടിയിലായി. മേനംകുളം വിളയിൽ കുളം മാടൻകാവ് വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ വാവ കൃഷ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണ.എസ്.ബാബുവാണ് പിടിയിലായത്. തുമ്പ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 8 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഒരു എൻ.ഡി.പി.എസ് കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇന്നലെ രാവിലെ 8.35 ന് വിളയിൽ കുളം-മേനംകുളം റോഡിൽ വിളയിൽകുളം ജംഗ്ഷനിൽ നിന്നും അര കിലോമീറ്ററിനുള്ളിലുള്ള കേരള പോലീസ് വനിതാ ബറ്റാലിയൻ ആസ്ഥാന മന്ദിരത്തിന് മുന്നിൽ വച്ചാണ് ഇയാൾ പിടിയിലായത്. 1.250 കി.ഗ്രാം വരുന്ന കഞ്ചാവ് തന്റെ ഷോൾഡർ ബാഗിനുള്ളിലാക്കി കെ.എൽ 21 എഫ് 1669 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഹോണ്ട ഷൈൻ ബൈക്കിൽ കടത്തി കൊണ്ട് വരുമ്പോൾ കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. പ്രതീപ് റാവു വും സംഘവും പിടിക്കുകയായിരുന്നു. തമിഴ് നാട്ടിൽ നിന്നും സ്ഥിരമായി വാഹനങ്ങളിൽ കിലോ കണക്കിന് കഞ്ചാവാണു കടത്തിക്കൊണ്ടു വരുന്നത്. ഇത് കഴക്കൂട്ടം മേനംകുളം മുരുക്കുംപുഴ പ്രദേശങ്ങളിൽ യുവാക്കൾക്കു ചില്ലറ കച്ചവടം നടത്തുന്നതാണ് ഇയാളുടെ പതിവു രീതി. എന്നാൽ ഇയാളെ കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥർ ആദ്യമായാണ് പിടികൂടുന്നത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ. പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സന്തോഷ്, രാകേഷ് സിവിൽ എക്സൈസ് ഓഫിസർമാരായ ബിനീഷ്, ജസീം, സുബിൻ, ഷംനാദ്, ദീപു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
കുപ്രസിദ്ധ കുറ്റവാളിയായ വാവ കൃഷ്ണൻ 1.250 കി.ഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിൽ





0 Comments