/uploads/news/261-IMG_20190203_221032.jpg
Crime

കേസ് കൊടുത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ


മംഗലപുരം: പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതിലുള്ള വിരോധത്താൽ മുരുക്കുംപുഴ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുരുക്കുംപുഴ ചെറുകായൽക്കര വി.എൻ.മൻസിലിൽ ഷാജിയുടെ മകൻ അനീഷ്(29) നെയാണ് കൊലപാതക ശ്രമത്തിന് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്. മുരുക്കുംപുഴ ചെമ്പരത്തി വിള വീട്ടിൽ രാജുവിന്റെ മകൻ രാജേഷി(28)നെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ടു ദിവസങ്ങൾക്കു മുൻപ് ഒരു കടയിലിരിക്കുകയായിരുന്ന മുരുക്കുംപുഴ രാജേഷിനെ അനീഷ് ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും രാജേഷ് അനീഷിനെതിരെ കേസ് കൊടുത്തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മംഗലപുരം എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സജീദ് സുൽഫിക്കർ, ഫ്രെനി എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കേസ് കൊടുത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

0 Comments

Leave a comment