/uploads/news/1046-IMG-20191009-WA0021.jpg
Crime

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി പിടിയിൽ


കഴക്കൂട്ടം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശി രംഗസ്വാമി (43) ആണ് പിടിയിലായത്. കണിയാപുരം റെയിൽവേ സ്റ്റേഷനടുത്ത് വച്ച് 5 കി.ഗ്രാം കഞ്ചാവുമായാണ് രംഗസ്വാമിയെ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം, കണിയാപുരം പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വില്പനക്കാർക്ക് ഇയാൾ കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ മധുസൂധനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി.ഇ.ഒമാരായ ജസീം, സുബിൻ, വിപിൻ, രാജേഷ്, ഷംനാദ്, ഡബ്യു.സി.ഇ.ഒ സിമി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി പിടിയിൽ

0 Comments

Leave a comment