നെടുമങ്ങാട്: നിരവധി പിടിച്ചുപറി കേസുകളിലെ പ്രതികൾ നെടുമങ്ങാട് പോലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജ് ആർ.സി.സിയ്ക്ക് പുറകുവശം, തുറുവിയ്ക്കൽ, മഞ്ചാടിക്കുന്നിൽ വീട്ടിൽ സബിൻ സക്കറിയ (21) വട്ടിയൂർക്കാവ് പടയണി റോഡിൽ കോണത്തു കുളങ്ങര വീട്ടിൽ നിന്നും ആറ്റിങ്ങൽ കടുവാപ്പള്ളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആദർശ് (19) പത്തനംതിട്ട പന്തളം ചേരിയ്ക്കൽ പടിഞ്ഞാറ് ചരിഞ്ഞതിൽ പുത്തൻ വീട്ടിൽ നിന്നും ഏണിക്കര നെടുമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ (20), വട്ടിയൂർക്കാവ് തൊഴുവൻകോട് എടപ്പറമ്പ് വീട്ടിൽ വിജുലാൽ (207 എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒാഗസ്റ്റ് 1-ാം തീയതി രാവിലെ 8:30 -ഓടു കൂടി നെടുമങ്ങാട് ചന്ത മുക്കിൽ നിന്നും മഞ്ച ഭാഗത്തേയ്ക്ക് നടന്നു പോയ മധ്യവയസ്കയുടെ കഴുത്തിൽ കിടന്ന 5 പവന്റെ സ്വർണ്ണ മാല ആദർശ് ഒാടിച്ചു വന്ന ബൈക്കിന് പുറകിലിരുന്ന സബിൻ സക്കറിയ ദേഹോപദ്രവമേൽപ്പിച്ച് വലിച്ചു പൊട്ടിച്ചെടുത്തു കൊണ്ടു പോയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിനും മറ്റും വേണ്ട സഹായങ്ങൾ ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് അരുണും വിജുലാലും അറസ്റ്റിലായത്. ഒ.എൽ.എക്സിൽ നിന്നും ഡ്യൂക്ക് മോട്ടോർ സൈക്കിൾ 1000/- രൂപ ദിവസ വാടകയ്ക്കെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടക്കുകയും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ സ്വർണ്ണ മാല പിടിച്ചു പറിക്കുകയും ചെയ്യുന്ന സംഘാംഗങ്ങളാണ് ഇവർ. ആറ്റിങ്ങൽ, വർക്കല, കഴക്കൂട്ടം, പോത്തൻകോട്, വെൺപാലവട്ടം, കാട്ടാക്കട, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ സമാനമായ പിടിച്ചുപറി നടത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും ഹെൽമറ്റ് മോഷ്ടിച്ചും നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും മങ്കി ക്യാപ്പ് ധരിച്ചുമാണ് പ്രതികൾ പിടിച്ചുപറി നടത്തുന്നത്. ചില സ്ഥലങ്ങളിൽ നിന്നും സ്വർണ്ണമാണെന്നു കരുതി മുക്ക് പണ്ടവും പിടിച്ചു പറിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പിടിച്ചു പറിക്കുന്ന സ്വർണ്ണം വിറ്റു കിട്ടുന്ന പണം മദ്യത്തിനും മയക്കു മരുന്നിനും മറ്റ് ആഢംബര ജീവിത്തിനുമാണ് ഇവർ ചെലവഴിക്കുന്നത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറും എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എസ്.സി.പി.ഒ ഫ്രാങ്ക്ളിൻ, സി.പി.ഒമാരായ ബിജു, അലക്സ്, സനൽ രാജ് എന്നിവർ രാപ്പകൽ വ്യത്യാസമില്ലാതെ പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
നിരവധി പിടിച്ചുപറി കേസുകളിലെ പ്രതികൾ പിടിയിൽ





0 Comments