/uploads/news/778-IMG_20190727_164158.jpg
Crime

നെടുമങ്ങാട് ടൗണിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു


നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ഗവ. ഗേൾസ് സ്കൂളിന് സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. കൺട്രോൾ റൂം എക്സൈസ് ഇൻസ്പെക്ടർ സജിത്തിനും പാർട്ടിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടിക്ക് ഉദ്ദേശം 250 സെന്റി മീറ്ററോളം പൊക്കമുണ്ട്. കൂടാതെ ഉദ്ദേശം 6 മാസത്തോളം വളർച്ചയുമുണ്ട്. നെടുമങ്ങാട് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷജീം, അഭിലാഷ്, സജീദ്. എന്നിവർ പങ്കെടുത്തു.

നെടുമങ്ങാട് ടൗണിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു

0 Comments

Leave a comment