/uploads/news/824-IMG-20190806-WA0047.jpg
Crime

നെടുമങ്ങാട് പനയ്ക്കോട് കടകളിൽ നിന്നും 25 കിലോ നിരോധിത പാൻ മസാല പിടികൂടി


നെടുമങ്ങാട്: നെടുമങ്ങാട് പനയ്ക്കോട് കടകളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 25 കിലോ നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ പിടികൂടി. പനയ്ക്കോട് ജംങ്ഷന് സമീപം പറങ്ങോട് ഷംനാ മൻസിലിൽ ഷാഹുൽ ഹമീദിന്റെ കടയിൽ നിന്നും, പനയ്ക്കോട്, വലിയ വിളാകം ഉഷ നടത്തുന്ന കടയിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടിയത്. ഇരുവർക്കെതിരെയും കേസെടുത്തു. പനയ്ക്കോട് സ്കൂൾ വിദ്യാർഥികൾക്ക് പാൻമസാല ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ജി.എ.ശങ്കറിന്റെ നേതൃത്വത്തിൽ പറണ്ടോട്, പനയ്ക്കോട് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 കിലോ പാൻമസാല പിടികൂടിയത്. ഈ കടകളുടെ പഞ്ചായത്ത് ലൈസൻസ് ക്യാൻസൽ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

നെടുമങ്ങാട് പനയ്ക്കോട് കടകളിൽ നിന്നും 25 കിലോ നിരോധിത പാൻ മസാല പിടികൂടി

0 Comments

Leave a comment