തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയുടെ 2019 പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം മലയാള ചലച്ചിത്ര വേദിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി 50 വർഷം പിന്നിട്ട ഗാന രചയിതാവ് ചുനക്കര രാമൻകുട്ടിക്ക് ചലച്ചിത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കും. ആഗസ്റ്റ് 13 വൈകുന്നേരം 5 മണിക്ക് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന മാധ്യമ പുരസ്ക്കാര ചടങ്ങിലാണ് പുരസ്ക്കാരം സമർപ്പിക്കുന്നത്. ചടങ്ങിൽ മന്ത്രി കെ.ടി.ജലീൽ മാധ്യമ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ പ്രശാന്ത്, വി എസ്.ശിവകുമാർ എം.എൽ.എ, സണ്ണിക്കുട്ടി എബ്രഹാം, ഡോ. എം.ആർ.തമ്പാൻ, കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, കടയ്ക്കൽ രമേശ്, ബിനു പണിക്കർ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം ചുനക്കരയ്ക്ക് സമർപ്പിക്കുന്നു





0 Comments