നെടുമങ്ങാട്: 5 ലിറ്റർ ചാരായവുമായി ഒരാൾ നെടുമങ്ങാട്ട് അറസ്റ്റിലായി. ആര്യനാട് ചേരപള്ളി സ്വദേശി പ്രശാന്ത് ആണ് പരിയാരം ഭാഗത്തു വെച്ച് നെടുമങ്ങാട് എക്സൈസ് പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റ്റി.സജിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഇൻസ്പെക്ടർ റ്റി.സജിത്ത്, പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ വിഷ്ണു എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട്ട് 5 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ





0 Comments