വെഞ്ഞാറമൂട്: വെഞ്ഞാറമൂട്, അയിരൂപ്പാറ, പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ബാലരാമപുരം, അതിയന്നൂർക്കോണം, നാച്ചിവിളാകം വീട്ടിൽ വിനോദ് (31) ആണ് അറസ്റ്റിലായത്. സംഭവത്തിലെ പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടു പൊയ്ക പ്രശാന്ത് ഹൗസിൽ പ്രസാദ് (30), ഇടത്തറ പൊയ്കയിൽ വീട്ടിൽ പ്രവീൺ (40), സഹോദരൻ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ വീട്ടിൽ ഷാജി (48) എന്നിവരെ കഴിഞ്ഞ ദിവസം വട്ടപ്പാറ പോലീസ് അറസ്റ്റു ചെയതിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽ പുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ശ്രീക്കുട്ടൻ്റെ ഭാര്യ അശ്വതി (25) യ്ക്കാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 5 ന് വീടിനു മുന്നിൽ പ്രവീൺ, ദിലീപ് എന്നിവർ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും വട്ടപ്പാറ സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തു. ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതാണ് പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകാൻ കാരണമെന്ന് പോലീസ് പറഞ്ഞു. പ്രസാദിൻ്റെ നേതൃത്യത്തിൽ നാലംഗ സംഘം ശ്രീക്കുട്ടൻ്റെ വീടിനു നേരെ പടക്ക് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് അക്രമണം നടത്തുകയായിരുന്നു എന്ന് വട്ടപ്പാറ സി.ഐ ബിനു കുമാർ പറഞ്ഞു.
പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ





0 Comments