നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസ്സിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പുകയില ഉല്പന്നങ്ങൾ (ബീഡി) പിടികൂടി. ഇന്ന് വെളുപ്പിന് പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിയായ മടത്തറ അമ്മയമ്പലം എന്ന സ്ഥലത്ത് വെച്ചാണ് ഒരു ലക്ഷത്തിൽപരം പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. തെങ്കാശിയിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ക്വറിയർ ബോക്സിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. നെടുമങ്ങാട് ഡി.വൈ.എസ്.പി ഷുവർട്ട് കീലറ്റിന്റെ നേതൃത്വത്തിലുള്ള ഡൻസഫ് ടീം ആണ് പിടികൂടിയത്. എ.എസ്.ഐ ഷിബു, സീനിയർ സിവിൽ പോലീസ് ഓഫീസർ സജു, പാലോട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് എ.എസ്.ഐ ഇർഷാദ് സി.പി.ഒ അജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പാലോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാലോട് കെ.എസ്.ആർ.ടി.സി ബസ്സിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പുകയില ഉല്പന്നങ്ങൾ പിടികൂടി





0 Comments