/uploads/news/news_പൂവാറില്‍_പ്‌ളസ്_വണ്‍_വിദ്യാര്‍ത്ഥിക്ക്_..._1671621282_7770.png
Crime

പൂവാറില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സദാചാര ഗുണ്ടാ ആക്രമണം


തിരുവനന്തപുരം: പൂവാറില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷാനിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിച്ചതിനാണ് ജീവനക്കാരന്‍ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. പൂവാര്‍ ബസ് സ്റ്റാന്‍ഡിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി.

സ്‌കൂള്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ വേണ്ടി പൂവാറില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥി. ഷാന്‍ ഏറെ നേരം പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്ന് പറഞ്ഞാണ് സുനില്‍ മര്‍ദിച്ചതെന്ന് പരാതിയില്‍ പറഞ്ഞു.

അതേസമയം യൂണിഫോം ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ സംഘമായി നില്‍ക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ സുനില്‍കുമാറിനെതിരെ തന്നെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് പൂവാര്‍ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചതിനുശേഷം മാത്രമേ കാരണം എന്താണെന്ന് പറയാന്‍ കഴിയുമെന്ന് പൂവാര്‍ പോലീസ് വ്യക്തമാക്കി.

ഈ വിദ്യാർത്ഥി ബസ്റ്റാൻഡിൽ കയറിയിറങ്ങി നടക്കുന്നയാളാണെന്നും ക്‌ളാസിൽ പോകാറില്ലന്നും പെൺകുട്ടികളോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നയാളാണ് എന്നൊക്കെ പറഞ്ഞാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വിദ്യാർത്ഥി യെ മർദ്ദിച്ചത്.

0 Comments

Leave a comment