മലയിൻകീഴ്: പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന് മുങ്ങിയ ജീവനക്കാരൻ മലയിൻകീഴ് പൊലീസിൻ്റെ പിടിയിലായി. തിരുമല, പുത്തൻകട, ആലപ്പുറം, ഈഴംകുഴി വീട്ടിൽ അനിൽ കുമാർ (35) ആണ് അറസ്റ്റിലായത്. മേപ്പൂക്കടയിലെ പെട്രോൾ പമ്പിൽ സെയിൽസ്മാനായിരുന്ന പ്രതി ഫെബ്രുവരി 14ന് ലഭിച്ച 49,000 രൂപ ഓഫീസിലടക്കാതെ പണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. അതിനു ശേഷം വട്ടപ്പാറയിലെ പെട്രോൾ പമ്പിൽ ജോലിയിൽ പ്രവേശിച്ച പ്രതി സമാന രീതിയിൽ അവിടെ നിന്നും പണം തട്ടിയതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എ.വി.സൈജു, എസ്.ഐമാരായ രാജേന്ദ്രൻ, സുരേഷ് കുമാർ, സി.പി.ഒമാരായ അഭിലാഷ്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന് മുങ്ങിയ ജീവനക്കാരൻ പൊലീസിൻ്റെ പിടിയിൽ





0 Comments