<p>കഴക്കൂട്ടം: ഓട്ടിസം ബാധിച്ച 16 കാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു. പോത്തൻകോട് സ്വദേശിയായ ഷാജഹാൻ (39) ആണ് പോലീസ് പിടിയിലായത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് സംഭവം. പെൺകുട്ടി വീടിനു പുറത്തെ ബാത്ത് റൂമിൽ കുളിച്ച് കൊണ്ടിരിക്കേ കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടർന്നു പെൺകുട്ടിയുടെ മാതാവിന്റെ സഹോദരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മക്കും 52 ശതമാനത്തോളം ബുദ്ധി മാന്ദ്യമുണ്ട്. 3 ദിവസമായി കൈയെത്തും ദൂരത്തുണ്ടായിട്ടും നടപടിയെടുക്കാതിരുന്ന പ്രതി വളരെ വൈകിയാണ് അറസ്റ്റിലാവുന്നത്. പ്രതിക്കെതിരെ കേസ് എടുക്കാതെ പോലീസ് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. സ്തീകളടക്കമുള്ള നിരവധി പേർ ഇതിൽ കണ്ണികളാണെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അറിയുന്നു. സംഭവത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.</p>
പോത്തൻകോട് ഓട്ടിസം ബാധിച്ച 16 കാരിയെ പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി ഷാജഹാൻ പിടിയിൽ.





0 Comments