പോത്തൻകോട്: കഴിഞ്ഞ ദിവസം പോത്തൻകോട് ഗ്രീൻ മാർട്ട് പച്ചക്കറി കടയ്ക്ക് മുന്നിലായി യുവാവിനെ നടുറോഡിൽ തള്ളിയിട്ട് ക്രൂരമായി ആക്രമിച്ചു. പോത്തൻകോട് സ്വദേശിയായ ഷിബുവിനാണ് ക്രൂരമായ മർദ്ദനമേറ്റത്. കണ്ണിനും, മൂക്കിനും, വലതു കൈക്കും സാരമായ പരുക്കുണ്ട്. പരിക്കേറ്റ ഷിബു ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന ഷിബുവിനെ മറ്റൊരു ബൈക്കിൽ എത്തിയ യുവാക്കൾ ബൈക്കിടിച്ചു അപകടപ്പെടുത്താൻ ശ്രമിക്കുകയും, അവിടെ നിന്നും രക്ഷപെട്ട ദമ്പതികളെ പിന്തുടർന്ന് പോത്തൻകോട് എത്തിയപ്പോൾ തടയുകയും ചെയ്തു. തുടർന്നു പോത്തൻകോട് മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള ഗ്രീൻ മാർട്ട് പച്ചക്കറി ഷോപ്പിനു മുന്നിൽ വെച്ച് രണ്ടു യുവാക്കൾ ചേർന്ന് അടിച്ചു വീഴ്ത്തി നടുറോഡിൽ ഇട്ട് മുഖത്തും വയറ്റത്തും ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ക്രിമിനലുകൾ ഓടി രക്ഷപ്പെട്ടിരുന്നു.
പോത്തൻകോട് മാർക്കറ്റ് ജംഗ്ഷനിൽ യുവാവിനു നേരെ ആക്രമണം





0 Comments