https://kazhakuttom.net/images/news/news.jpg
Crime

ബാറിൽ അക്രമം 3 പ്രതികൾ പിടിയിൽ


നെടുമങ്ങാട്: നെടുമങ്ങാട് ബാറിൽ അക്രമം നടത്തുന്നതിനിടയിൽ 3 പ്രതികൾ പിടിയിലായി. വട്ടിയൂർക്കാവ് ഇലിപ്പോട് സൗഹൃദ നഗർ എസ്.ആർ.എ 89 - ൽ വാടകക്ക് താമസിക്കുന്ന ശാസ്തമംഗലം, മംഗലം ലൈനിൽ അറപ്പുര വീട്ടിൽ, അനിക്കുട്ടൻ എന്ന് വിളിക്കുന്ന സുവീഷ് (32), വട്ടിയൂർക്കാവ് വാഴോട്ടുകോണം, മാന്നാംമൂട് വി.പി 12/336 ഉഷാ നെസ്റ്റ് വീട്ടിൽ സിബി മാത്യു (27), വിളവൂർക്കൽ കുണ്ടമൺകടവ്, ശിവമന്ദിരം വീട്ടിൽ ആദി എന്ന് വിളിക്കുന്ന അദിത് കൃഷ്ണ (27) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടയിൽ കൗണ്ടറിന് അടുത്ത് നിന്ന് ബഹളം വച്ച പ്രതികളോട് തൊഴിലാളിയായ ജേക്കബ് ഒതുങ്ങി നിൽക്കുവാൻ പറഞ്ഞു. അനിഷ്ടം തോന്നിയ പ്രതികൾ ബിയർ കുപ്പി കൊണ്ട് ജേക്കബിന്റെ തലയിൽ അടിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുകയായിരുന്നു. ബാറിൽ അടി നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരുവനന്തപുരം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്ലുകളിലെ പ്രതികളാണ് അറസ്റ്റിലായവർ എന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐമാരായ വേണു, ഫ്രാങ്ക്ളിൻ, സീനിയർ സി.പി.ഒമാരായ രജിത്ത്, ബിജു, അലക്സ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ബാറിൽ അക്രമം 3 പ്രതികൾ പിടിയിൽ

0 Comments

Leave a comment