https://kazhakuttom.net/images/news/news.jpg
Crime

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ


കടയ്ക്കാവൂർ: സംശയ രോഗത്താൽ ഭാര്യയെ കമ്പി കൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. മണമ്പൂർ, വാദ്ധ്യാർ കോണം കല്ലറപിള്ള വീട്ടിൽ, കുക്കുടൻ പ്രകാശ് എന്ന് വിളിക്കുന്ന പ്രകാശ് (48) ആണ് കടയ്ക്കാവൂർ പോലീസിൻ്റെ പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുൻപ് ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും ഇയാൾ പ്രതിയാണ്. രാത്രിയോടെ വീട്ടിലെത്തിയ പ്രകാശ് ഇരുട്ടിൽ ഒളിച്ചിരിക്കുകയും തുടർന്ന് തുണി അലക്കാനായി പുറത്തിറങ്ങിയ സമയം ഭാര്യയെ കമ്പി കൊണ്ട് അടിയ്ക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് നിന്നുമാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മൂന്ന് മാസം മുൻപ് ഭാര്യയുടെ സഹോദരന്റെ ബൈക്ക് കത്തിച്ച ശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് വീണ്ടുമെത്തിയതും അക്രമം നടത്തിയതും. ആറ്റിങ്ങൽ ഡി.വൈ.എസ്.പി - എസ്.വൈ.സുരേഷിന്റെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ ശിവകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ നിസാറുദീൻ.എസ്.പി, പി.ഒമാരായ ജ്യോതിഷ്, ഡീൻ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

0 Comments

Leave a comment