മംഗലപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവൻ മിഷൻ ജില്ലാ തല ഉത്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നടന്നു. കേരള വാട്ടർ അതോറിറ്റി, ജലനിധി എന്നിവയാണ് പദ്ധതി നടപ്പിലാക്കുന്ന നിർമഹണ ഏജൻസി. ഡെപ്യുട്ടി സ്പീക്കർ വി.ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉത്ഘാടനം നിർവഹിച്ചു. ദക്ഷിണ മേഖല ചീഫ് ഇഞ്ചനീയർ സേതു കുമാർ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷാനിബ ബീഗം, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, വാർഡ് അംഗം എസ്.സുധീഷ് ലാൽ, വാട്ടർ അതോറിട്ടി യൂണിയൻ (സി.ഐ.റ്റി.യു) സംസ്ഥാന ട്രഷറർ എസ്.സഞ്ജീവ്, ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എ.ഇ.നിസാർ എന്നിവർ പങ്കെടുത്തു. സൂപ്രണ്ടിംങ് എഞ്ചിനീയർ സുരേഷ് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
ജല ജീവൻ മിഷൻ ജില്ലാതല ഉത്ഘാടനം മംഗലപുരത്ത്





0 Comments