കഴക്കൂട്ടം: യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാപുരം പള്ളി നടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് ലീഗ് സെക്രട്ടറി നൗഷാദ് ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, മുനീർ കൂരവിള, കമാൽ മാഷ്, അൻസാരി പളളി നട, നിസ്ലാം അലിയാരു കുഞ്ഞ്, നുജും അസീസ്, ഷിയാസ് യൂസഫ്, നൗഷാദ് മൈവള്ളി, ഷാജു, ഷിബു ഖരീം എ പ്രന്നിവർ സംസാരിച്ചു. തുടർന്ന് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.
ഹത്രാസ് പീഡനം: കണിയാപുരത്ത് മുസ്ലിം ലീഗ് പ്രതിഷേധം





0 Comments