ആലപ്പുഴ.ആലപ്പുഴയിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരപരുക്കേറ്റു. പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. തർക്കം മുറുകിയപ്പോൾ മൂന്നു കുട്ടികളിൽ ഇളയ മകളെ കാലിൽ തൂക്കി നിലത്ത് അടിക്കുകയായിരുന്നു. തലയിടിച്ച് വീണ കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പുലർച്ചെ ഒന്നരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ചെത്തി 7 വയസ്സുകാരിയെ മർദ്ദിച്ചു..പിതാവ് കസ്റ്റഡിയിൽ..





0 Comments