/uploads/news/1677-IMG-20200412-WA0026.jpg
Crime

മുരുക്കുംപുഴ വ്യാജ വാറ്റു ചാരായം വാറ്റി വിൽപ്പന നടത്തിയ മൂന്ന് പേർ പിടിയിൽ


മംഗലപുരം: മുരുക്കുംപുഴ ആറാട്ടുകടവിന് സമീപം വ്യാജ വാറ്റു ചാരായം വാറ്റി വിൽപ്പന നടത്തിയ മൂന്ന് പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ, വെയിലൂർ, മുണ്ടക്കൽ കടവിൽ റോഡിൽ തൃപ്തിയിൽ സേവ്യർ (65), അടൂർ, പെരുംകുഴി, കൃഷ്ണപുരം കൃഷ്ണ ക്ഷേത്രത്തിൽ സമീപം, ആർ.എസ് വില്ലയിൽ ജനീഷ് (29), മുരുക്കുംപുഴ, വെയിലൂർ, നാലുമുക്ക്, പ്ലാവിൻ്റ മൂട് കാവിന് സമീപം കാളിവീട്ടു വിളാകത്ത് വീട്ടിൽ ബൈജു (49) എന്നിവരാണ് മംഗലാപുരം പോലീസിൻ്റെ റെയ്ഡിൽ പിടിയിലായത്. മുരുക്കുംപുഴ ആറാട്ടുകടവിനു സമീപം വ്യാജ ചാരായം വാറ്റ വേ ആണ് ഇവരെ പിടികൂടിയത്. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, എസ്.ഐ തുളസീധരൻ നായർ, സിവിൽ പോലീസ് ഓഫീസർമാരായ കുമാർ, അപ്പു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് വാറ്റുചാരായം പ്രദേശത്തു നിന്നും പിടി കൂടുന്നത്. സമാനമായ കേസിൽ മുരുക്കുംപുഴ സ്വദേശി സുദേവൻ 2 ലിറ്റർ വാറ്റുചാരായവുമായി പോലീസ് പിടികൂടിയിരുന്നു. പ്രതി ഇപ്പോൾ റിമാൻ്റിൽ ജയിലിലാണ്.

മുരുക്കുംപുഴ വ്യാജ വാറ്റു ചാരായം വാറ്റി വിൽപ്പന നടത്തിയ മൂന്ന് പേർ പിടിയിൽ

0 Comments

Leave a comment