കഴക്കൂട്ടം: മേനംകുളം പാലത്തിന് സമീപം അനധികൃത വിദേശമദ്യം വില്പന നടത്തിയ പ്രതി പിടിയിലായി. മേനംകുളം പുത്തൻതോപ്പ് കനാൽ പുറംമ്പോക്കിൽ താമസക്കാരനായ വറീച്ച് പെരേര (60) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. ഓണ നാളുകളിൽ യുവാക്കളേയും ഇതര സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യം വെച്ച് മദ്യ വില്പന നടത്തിയ പ്രതിയിൽ നിന്നും പത്ത് കുപ്പി മദ്യം പിടിച്ചെടുത്തതായി കഠിനംകുളം പോലീസ് പറഞ്ഞു. തുമ്പ പോലീസ് സ്റ്റേഷനിലും കഴക്കൂട്ടം എക്സൈസിലും സമാനമായ നിരവധി കേസുകകളിൽ പ്രതിയാണ് പിടിയിലായ വറീച്ച് പേരേര. കഠിനംകുളം പോലീസ് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐമാരായ സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ബിജു, രാജു, അനസ്, വരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
മേനംകുളം പാലത്തിന് സമീപം അനധികൃത വിദേശമദ്യം വില്പന നടത്തിയ പ്രതി പിടിയിൽ





0 Comments