മംഗലപുരം: മംഗലാപുരത്ത് കാരമൂട്ടിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേയ്ക്കാണ് ആസിഡ് ഒഴിച്ചത്. മംഗലപുരം ടെക്നോസിറ്റിക്കടുത്ത് തലയ്ക്കോണം വിളയിൽ വീട്ടിൽ ശശികല (39) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ജനലിൻ്റെ ഗ്ലാസ് പൊട്ടിച്ചാണ് അക്രമി യുവതിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പോത്തൻകോട്, കൊയ്ത്തൂർക്കോണം, വിനീഷ് ഭവനിൽ വിനീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. കൂലിപ്പണിക്കാരനായ വിനീഷ് യുവതിയുടെ വീട്ടിൽ ജോലിക്കെത്തിയ ശേഷം യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിറയിൻകീഴ് സ്വദേശിയായ ഭർത്താവുമായി വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുന്ന അവസരത്തിലാണ് വിനീഷുമായി യുവതി അടുത്തത്. യുവതി ടെക്നോപാർക്കിൽ ക്ലീനിങ് ജീവനക്കാരിയാണ്. 15 വയസ്സുള്ള മകനും അമ്മയോടൊപ്പവുമാണ് യുവതി താമസിച്ചിരുന്നത്. മറ്റൊരാളുമായി യുവതിക്ക് ബസമായതോടെ വിനീഷുമായി അകന്നു. ഇതു സംബന്ധിച്ച് പലപ്പോഴും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി മംഗലപുരം പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയെ ആക്രമിച്ച കേസിൽ യുവതിയുടെ പരാതിയെ തുടർന്ന് വിനീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗലാപുരം പോലീസ് യുവതിയിൽ നിന്നും രഹസ്യ മൊഴിയെടുത്തു. വിനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
യുവതിക്ക് നേരെ ആസിഡ് ആക്രമണം





0 Comments