തിരുവനന്തപുരം: വെമ്പായത്ത് വിജിലൻസ് സിഐയെ ആൾക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലൻസ് സി.ഐ യഹിയ ഖാനെയാണ് സംഘം മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ യഹിയ ഖാൻ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
തേക്കട റോയൽ ഓഡിറ്റോറിയത്തിൽ ഇന്നലെ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ വിവാഹവാർഷികാഘോഷം നടന്നിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ സി ഐ യുടെ വീടിന്റെ ഗേറ്റിനുമുന്നിൽ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
ഇതേതുടർന്ന് ഒരു സംഘം ആളുകൾ ഓഡിറ്റോറിയത്തിൽ നിന്നും വന്ന് സിഐയെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും അഞ്ച് പേരെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെമ്പായം സ്വദേശിയായ വിജിലൻസ് സി.ഐ യഹിയ ഖാനെയാണ് സംഘം മർദ്ദിച്ചത്.





0 Comments