ആറ്റിങ്ങൽ: വിദേശത്ത് നിന്ന് വരുകയും ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതുമായ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു. മണമ്പൂർ സ്വദേശി സുനിൽ (33) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെ വിളയിൽ മൂലയിലാണ് സംഭവം. 7 ദിവസം മുൻപാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്ത്. തുടർന്ന് മണമ്പൂരിൽ ക്വാറന്റൈനിലായിരുന്നു. ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയിൽമൂല. ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ മകനെ കാണാനാണ് വന്നത്. തുടർന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛൻ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരം പൂർണമായും കത്തി. ആളുകൾ ഓടിക്കൂടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ വിദേശത്ത് നിന്നെത്തിയത് കൊണ്ട് കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് തുടർ നടപടികൾ നടക്കുന്നത്. പോലീസും ആറ്റിങ്ങൽ ഫയർ ഫോഴ്സും സ്ഥലത്തെത്തി.
വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിലായിരുന്ന യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു





0 Comments