/uploads/news/243-IMG-20190127-WA0066.jpg
Crime

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ


കഴക്കൂട്ടം: പതിനഞ്ചുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. കഠിനംകുളം, ചാന്നാങ്കര, പഴഞ്ചിറ വീട്ടിൽ സജയനെ (30) ആണ് കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തത്. 6 മാസമായി പീഡനം തുടർന്നു വരികയായിരുന്നു. പീഡനത്തിനിരയാക്കിയ ശേഷം യുവാവ് ഒളിവിൽ പോവുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഠിനംകുളം എസ്.എച്ച്.ഒ ബിനീഷ് ലാൽ, ജി.എസ്.ഐമാരായ സവാദ് ഖാൻ, അജയകുമാർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആറ്റിങ്ങൽ സബ് ജയിലിലേക്കയച്ചു.

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

0 Comments

Leave a comment