/uploads/news/2129-ei8I0J647761.jpg
Crime

വിസ്മയയുടെ മരണം,ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.


കൊല്ലം.നിലമേൽ സ്വദേശിനിയായ വിസ്മയ എന്ന യുവതി പീഡനത്തെ തുടർന്ന് ശാസ്താംകോട്ടയിലുള്ള ഭർതൃ ഗൃഹത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിൽ ആയിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടി. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺകുമാർ.കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പെൻഷൻ ലഭിക്കാൻ പോലും സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചു.സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

വിസ്മയയുടെ മരണം,ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.

0 Comments

Leave a comment