/uploads/news/1690-IMG_20200416_205433.jpg
Crime

വീട്ടിൽ ചാരായം വാറ്റി കടത്തവേ കവിയും ഗായകനുമായ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ


ആര്യനാട്: വീട്ടിൽ ചാരായം വാറ്റി വാഹനത്തിൽ കടത്തവേ കവിയും ഗായകനുമായ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിലായി. ആര്യനാട്, കൊക്കോട്ടേല, തൊണ്ടംകുളം, ശ്രീവത്സം വീട്ടിൽ വെള്ള ഷിബു എന്ന് വിളിക്കുന്ന ഷിബു (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറും സംഘവും വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ അറസ്റ്റിലായത്. 5 ലിറ്റർ ചാരായമാണ് ബൈക്കിൽ കടത്തിയത്. മുൻപ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. തുടർന്ന് ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്നും, വാറ്റുവാനായി സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവൻറ്റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ (ഐ.ബി), ഹരികുമാർ, സിവിൽ എക്സൈസ് ആഫീസർമാരായ ജസീം, സുബിൻ, രാജേഷ്, ഷംനാദ്, ജിതേഷ്, ശ്രീലാൽ എന്നിവരും പങ്കെടുത്തു.

വീട്ടിൽ ചാരായം വാറ്റി കടത്തവേ കവിയും ഗായകനുമായ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ

0 Comments

Leave a comment