കൊല്ലം: കൊട്ടാരക്കയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി വനിതാ ഡോക്ടർമാരെ കുത്തിക്കൊലപ്പെടുത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന (22) ആണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാർ ഉള്‍പ്പടെ മറ്റുള്ളവർക്കും പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകന്‍ കൂടിയാണ്. പരിക്കേറ്റ ഇയാളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുതൽ വീട്ടില്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യ പരിശോധനയ്ക്കിടെ പ്രതി വീണ്ടും അക്രമാസക്തനാവുകയായിരുന്നു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നും റിപ്പോർട്ടുണ്ട്.
സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചയോടെ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കി ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും തടയാൻ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
സന്ദീപിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും ഇദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പോലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന ആരോപണം ശക്തമാണ്.
അതേസമയം, വളറെ ദാരുണമായ സംഭവമാണ് കൊട്ടാരക്കയില്‍ നടന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. പ്രാക്ടീസിനായി എത്തിയ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും ആംമ്പുലന്‍സ് ഡ്രൈവർമാർക്കും പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. വന്ദനയുടെ ജീവന്‍ രക്ഷിക്കുന്നതിനായുള്ള പരമാവധി ശ്രമങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ്. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊലീസുകാർ ഉള്‍പ്പടെ മറ്റുള്ളവർക്കും പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.





0 Comments