https://kazhakuttom.net/images/news/news.jpg
Crime

വ്യാജ വാറ്റ്. ബിഎംഎസ് യൂണിയൻ നേതാവടക്കം പിടിയിലായി


വഞ്ചിയൂർ: വീട്ടിനുള്ളിൽ വ്യാജവാറ്റ് നടത്തിയ ബി.എം.എസ് നേതാവടക്കം പിടിയിലായി. കേരളാദിത്യപുരം കുന്നത്ത് വിളാകം സന്തോഷ്കുമാർ (47), കേരളാദിത്യപുരം കുന്നത്ത് വിളാകം ശ്രീകാർത്തികേയയിൽ ശശികുമാർ (53), കേരളാദിത്യപുരത്തെ തന്നെ താമസക്കാരനായ അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. തുറന്ന സ്ഥലത്തു ആട്ടോറിക്ഷയിൽ മദ്യം വിൽക്കാൻ ശ്രമിക്കുകയായിരുന്ന സന്തോഷ് കുമാറിനെയും ശശികുമാറിനെയും പോലീസ് പരിശോധനയിൽ പിടികൂടുകയായിരുന്നു. മദ്യം ലഭിച്ചതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അനിൽകുമാറിന്റെ വീട്ടിൽ നിന്ന് വ്യാജവാറ്റ് ഉപകരണങ്ങൾ പിടികൂടിയത്. പ്രഷർ കുക്കർ ഉപയോഗിച്ചാണ് വ്യാജവാറ്റ് നിർമ്മാണം നടത്തിയിരുന്നത്. ബി.ജെ.പി പ്രവത്തകരാണ് ഇവർ. ശശികുമാർ ബി.എംഎസ് യൂണിയൻ നേതാവാണ്. ബി.ജെ.പി നേതാവായ പൗഡിക്കോണം വാർഡ് കൗൺസിലർ, സമൂഹ അടുക്കളയിലെ വാളണ്ടിയറായി നിയോഗിച്ചിരിക്കുന്നത് ശശി കുമാറിനെയാണ്. മണ്ണന്തല ജംക്ഷനിൽ സൂര്യ ഹോട്ടൽ ഉടമസ്ഥനാണ് അനിൽ കുമാർ. മണ്ണന്തല പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ജി.സി.സജു കുമാർ, എസ്.ഐ ഗോപിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വ്യാജ വാറ്റ്. ബിഎംഎസ് യൂണിയൻ നേതാവടക്കം പിടിയിലായി

0 Comments

Leave a comment