/uploads/news/722-IMG_20190714_221423.jpg
Crime

വർക്കലയിൽ എക്സൈസിന്റെ വ്യാപക പരിശോധന. കഞ്ചാവ് വിൽപ്പനയ്ക്ക് മൂന്ന് പേർ പിടിയിൽ


കല്ലമ്പലം: സ്ക്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന 3 പേർ പിടിയിൽ. വർക്കല എക്സൈസ് നാവായിക്കുളം സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേഖലയിൽ നടത്തിയ പരിശോധനയിൽ കാട്ടു പുതുശ്ശേരി ഭാഗത്ത് നിന്നും 10 പൊതി കഞ്ചാവുമായി അഫ്സലും (21) തോളൂർ ഭാഗത്തു നിന്നും 15 പൊതി കഞ്ചാവുമായി പൾസർ 200 മോഡൽ ബൈക്ക് ഉൾപ്പെടെ ഷെമീന മ൯സിലിൽ ഷാഹിൻ (21), ഞാറയിൽകോണം പുത്ത൯ വീട്ടിൽ ഷംഷീർ (21) എന്നവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പള്ളിക്കൽ, കുടവൂർ പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കഞ്ചാവ് പൊതികളിലാക്കി ചില്ലറ വിപ്പന നടത്തുന്ന ഇവർക്ക് തമിഴ്നാട്ടിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തെയും ഇതിന്റെ ഉറവിടവും കണ്ടെത്താ൯ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ സജീവ് കുമാർ പ്രിവന്റീവ് ഓഫീസർമാരായ ബിനു, അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈൻ, വിജയ കുമാർ, ഷിബു കുമാർ, രാഹുൽ, താരിഖ്, സുനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

വർക്കലയിൽ എക്സൈസിന്റെ വ്യാപക പരിശോധന. കഞ്ചാവ് വിൽപ്പനയ്ക്ക് മൂന്ന് പേർ പിടിയിൽ

0 Comments

Leave a comment