https://kazhakuttom.net/images/news/news.jpg
Crime

സിഎസ്ഐ മിഷൻ ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ


കഴക്കൂട്ടം: സിഎസ്ഐ മിഷൻ ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. കാസർഗോഡ് സ്വദേശി ആഷിഖാണ് പിടിയിലായത്. പനി ബാധിച്ച് കഴക്കൂട്ടം സിഎസ്ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെയാണ് ആഷിഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മ മരുന്ന് വാങ്ങാൻ പോയ തക്കം നോക്കി പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പക്ഷെ ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കാസർഗോഡ് സ്വദേശിയായ പ്രതി കഴക്കൂട്ടം മേനംകുളത്തെ ഭാര്യ വീട്ടിലായിരുന്നു താമസം. സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ആശുപത്രിയിലെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിന് പിന്നാലെ കാസർഗോഡേക്ക് മുങ്ങിയ ആഷിഖിനെ കഴക്കൂട്ടം പോലീസും സിറ്റി ഷാഡോ പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും, ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. മോഷണ കേസിൽ ജയിലിൽ കിടന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് കേസിൽ പല തവണ പൊലീസ് പിടിയിലായിട്ടുണ്ട്.

സിഎസ്ഐ മിഷൻ ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

0 Comments

Leave a comment