കഴക്കൂട്ടം: സ്റ്റേഷൻ കടവ് റെയിൽവേ ക്രോസിങ്ങിനു സമീപം പോങ്ങുംമൂട് ചേന്തി സി.ആർ.എ (10), അശ്വതി ഭവനിൽ രാജേഷ് ഗോപി (43) ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. തുമ്പ പോലീസ് സ്റ്റേഷനു സമീപം സ്റ്റേഷൻ കടവിലെ റെയിൽവേ ക്രോസിനു സമീപമാണ് 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഭാര്യ പ്രീത. മകൾ കൃഷ്ണ ആർ.സി മേരി നിലയം സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചേന്തിയിൽ ഒരു മൊബൈൽ ഷോപ്പ് നടത്തിയിരുന്നയാളാണ്. ഇപ്പോൾ കൊച്ചുളളൂരിലെ ഒരുമൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്.
സ്റ്റേഷൻകടവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments