കൊച്ചി: ജീവനക്കാർക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് എറണാകുളം പി.വി.എസ് ആശുപത്രിയിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തി. തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ്) നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജീവനക്കാർക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സർവ്വീസ് വിവരങ്ങളും സ്ഥാപനത്തിൽ നിന്നും ശേഖരിച്ചു. പരിശോധനയിൽ കണ്ടെത്തിയ അപാകതകൾക്ക് മാനേജ്മെന്റിന് പരിശോധന ഉത്തരവ് നൽകി തുടർ നടപടികൾ സ്വീകരിക്കുമെന്നും അപാകതകൾ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) വി.ബി.ബിജു അറിയിച്ചു.
പി.വി.എസ് ആശുപത്രിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന





0 Comments