/uploads/news/news_ഇന്ന്_മിഅ്റാജ്_ദിനം_1676784271_2674.jpg
DEVOTIONAL

ഇന്ന് മിഅ്റാജ് ദിനം


ഇന്ന് ലോകമുസ്ലിങ്ങൾ മിഅ്റാജ് ദിനം ആചരിക്കുന്നു. ഇസ്‌ലാമിക വിശ്വാസപ്രകാരം പ്രവാചകൻ മുഹമ്മദ് നബി(സ) നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്റാഉം മിഅ്റാജും. AD.621ൽ പ്രവാചകൻ മക്കയിൽ ഉണ്ടായിരിക്കുമ്പോഴാണ് പ്രസ്തുത സംഭവം ഉണ്ടായത്. ഇതിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്റാഅ് (രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ് (ആകാശാരോഹണം) എന്നും പറയപ്പെടുന്നു.

ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ്-ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്. റജബ് മാസം 27 ലെ രാത്രിയിൽ ജിബ്‌രീൽ എന്ന മാലാഖ മുഹമ്മദ് നബി(സ)യെ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, ശേഷം അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു.

പൂർവികരായ പ്രവാചകന്മാരെ നബി അവിടെ കാണുകയും പിന്നീട്‍, ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നിസ്കാരം. മുസ്ലിം സമൂഹത്തിന് നിസ്കാരം നിർബന്ധമാക്കിയത് ഈ യാത്രയിലാണ്. 'അൽ ഇസ്റാഅ് വൽ മിഅ്റാജ്' എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തിയെന്നാണ് വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്നത്.

അതിനാൽ തന്നെ മിഅ്റാജിനെ അനുഗ്രഹീത ദിനമായി കാണുന്ന  മുസ്ലിങ്ങൾ ഈ ദിനത്തെ വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നു. റജബ് കഴിഞ്ഞുള്ള ശഅബാനു പിന്നാലെ വരുന്ന പുണ്യമാസമായ റംസാനിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പും കൂടിയാണ് ഈ ദിനം.

റജബ് മാസം 27 ലെ രാത്രിയിൽ ജിബ്‌രീൽ എന്ന മാലാഖ മുഹമ്മദ് നബി(സ)യെ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, ശേഷം അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു.

0 Comments

Leave a comment