വർക്കല: വർക്കല ഉപജില്ലാ അറബിക് അക്കാദമിക്ക് കോംപ്ലക്സും ഏകദിന ശില്പശാലയും പാലച്ചിറ എച്ച്.എച്ച്.റ്റി.എം യു.പി സ്കൂളിൽ വച്ച് നടന്നു. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ബിന്ദു വർക്കല ഉദ്ഘാടനം ചെയ്തു. അറബിക് ഭാഷാ പഠനത്തിൻ്റെ അനന്ത സാധ്യതകൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനും നൂതന സാങ്കേതിക വിദ്യ ഭാഷാ പഠനത്തിന് എളുപ്പമാക്കുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുവാൻ കഴിയുന്നതാവണം അധ്യാപക പരിശീലനങ്ങൾ എന്ന് അക്കാദമിക്ക് കോംപ്ലക്സ് അഭിപ്രായപ്പെട്ടു.
സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് അധ്യക്ഷത വഹിച്ചു. ദിനില്‍ വർക്കല (ബി.പി.ഒ) മുഖ്യ പ്രഭാഷണം നിർവഹിച്ചു. അധ്യാപക സെമിനാറിൻ്റെ വിവധ സെഷനുകൾക്ക് അനീസ് കരുവാരക്കുണ്ട് (ജി.എച്ച്.എസ്.എച്ച്.എസ് ശ്രീകാര്യം), സല്‍മ (ന്യൂ.ജി എൽ.പി.എസ് വക്കം), നവാസ് എൽ എം എസ് വർക്കല, ബഷീർ കൂരാട് (ജിഎച്ച്എസ്എസ്, വെട്ടൂർ) തുടങ്ങിയവർ നേതൃത്വം നൽകി.
പാലച്ചിറ എച്ച്.എച്ച്.റ്റി.എം യു.പി സ്കൂൾ എച്ച്.എം സുരേഷ് ആശംസകൾ നൽകി സംസാരിച്ചു. അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി "റാഹത്ത് " എന്ന പേരിൽ വെൽഫെയർ കമ്മിറ്റിയും രൂപീകരിച്ചു. അക്കാദമി കോംപ്ല കോംപ്ലക്സ് സെക്രട്ടറിയായി എ.എം.റഫീഖിനെ ചുമതലപ്പെടുത്തി. കോംപ്ലക്സ് സെക്രട്ടറി എം.ആർ ഷൗക്കത്തലി നദ് വി യോഗത്തിൽ സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു.
അറബിക് ഭാഷാ പഠനത്തിൻ്റെ അനന്ത സാധ്യതകൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനും നൂതന സാങ്കേതിക വിദ്യ ഭാഷാ പഠനത്തിന് എളുപ്പമാക്കുന്നതിനും പ്രാപ്തരാക്കുവാൻ കഴിയുന്നതാവണം അധ്യാപക പരിശീലനങ്ങൾ





0 Comments