/uploads/news/news_അലിഫ്_അറബിക്_ടാലൻ്റ്_ജില്ലാ_തല_മത്സരം_1658811466_5201.jpg
EDUCATION

അലിഫ് അറബിക് ടാലൻ്റ് ജില്ലാ തല മത്സരം


തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി, പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടു കൂടി നടത്തുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൻ്റെ തിരുവനന്തപുരം ജില്ലാ തല മത്സരങ്ങൾ എസ്.എം.വി മോഡൽ ഹയർ സെക്കൻ്റഡറി സ്കൂളിൽ വച്ച് നടന്നു. അലിഫ് സംസ്ഥാന ചെയർമാൻ സി.എച്ച്.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. 


എസ്.എം.വി സ്കൂൾ ഹെഡ് മിസ്ട്രസ്സ് വിദ്യാധര സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി എ.എം റഷീദ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി മുജീബ് റഹ് മാൻ, സുലേഖ, സജ്ന, ഷുഹൂദ് ബാലരാമപുരം, അൻസാരി കാട്ടാക്കട, നാസർ കണിയാപുരം എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് നേമം അധ്യക്ഷത വഹിച്ച യോഗത്തിൽ അലിഫ് ജില്ലാ കൺവീനർ അൻസാറുദ്ദീൻ.ടി.എ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ഹാസിലുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.

 

വിവിധ സെഷനുകളായി നടന്ന മത്സര ഫലങ്ങൾ:- എൽ.പി തലത്തിൽ ആദിൽ ഹനാൻ (ഗവ. യു.പി.എസ്, അഴീക്കോട് ) ഒന്നാം സ്ഥാനം നേടി. അംന ഫാത്തിമ (ജി.എം.ജി.എച്ച്.എസ്.എസ്, പട്ടം) ആയിഷ (ജി.എൽ.പി.എസ് വള്ളക്കടവ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി തലത്തിൽ റൈഹാന.എൻ (ഗവ. എച്ച്.എസ്, മടത്തറകാണി) ഒന്നാം സ്ഥാനം നേടി. അജ്സൽ.എസ് (ജി.എച്ച്.എസ് ബാലരാമപുരം), ഫർഹാന.എസ് (ജി.എൽ.പി.എസ്, പാങ്ങോട്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 


എച്ച്.എസ് വിഭാഗത്തിൽ നിദാ ജന്നത്ത് (ഇഖ്ബാൽ എച്ച്.എസ്.എസ് പെരിങ്ങമ്മല) ഒന്നാം സ്ഥാനവും മുഹമ്മദ് സുഫിയാൻ (ജി.എച്ച്.എസ്.എസ് ആഴൂർ), അദിൻ ഫിദ.എ.എച്ച് (ജി.എച്ച്.എസ്.എസ്, കഴക്കൂട്ടം), രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഹയർ സെക്കൻ്റഡറി തലത്തിൽ അസിൻ  നവേദ്.എ (ഇഖ്ബാൽ എച്ച്.എസ്.എസ്, പെരിങ്ങമ്മല) ജേതാക്കളായി. യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾ ജൂലൈ 30 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടു കൂടി നടത്തുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൻ്റെ തിരുവനന്തപുരം ജില്ലാ തല മത്സരങ്ങളിൽ യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾ ജൂലൈ 30 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

0 Comments

Leave a comment