/uploads/news/news_എസ്.എസ്.എൽ.സി,_ഹയർ_സെക്കൻഡറി,_വൊക്കേഷണൽ_..._1708161396_272.jpg
EDUCATION

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം :: എസ്.എസ്.എൽ.സി പൊതുപരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ നടക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും പരീക്ഷ.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ  പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 27 നാണ് അവസാനിക്കുന്നത്.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

0 Comments

Leave a comment