പെരുമാതുറ, തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ എക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ പെരുമാതുറയിലെ മുൻ പഞ്ചായത്തംഗം പെരുമാതുറ തോപ്പിൽ വലിയവിളാകം വീട്ടിൽ എം.സിയാദിന്റെ മകൾ അൽഫിനയെ പെരുമാതുറ ഗ്രാമജ്യോതി സാംസ്കാരിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.
മുതിർന്ന അംഗം ഷഹീർ സലിം അധ്യക്ഷനായ ചടങ്ങിൽ ഗ്രാമജ്യോതി പ്രസിഡന്റ് സജിത്ത് ഉമ്മർ അൽഫിനയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി അർഷിദ് അമീർ മെമന്റോ കൈമാറി. ജോയിന്റ് സെക്രട്ടറി നാദിൽ നസീർ സ്വാഗതവും ഷറഫി നന്ദിയും പറഞ്ഞു. സുജീറയാണ് അൽഫിനയുടെ മാതാവ് യാസീൻ ഏക സഹോദരനാണ്.
ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു





0 Comments