കഴക്കൂട്ടം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള കണിയാപുരം ബി.ആർ.സി സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് തുടക്കമായി. പാഠ്യ പദ്ധതി പരിഷ്കരണ ചർച്ചകളെ തുടർന്ന് തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടും അതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങളും അധ്യാപക പരിശീലനങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്.
മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ സജ്ജമാക്കുന്നതിനാവശ്യമായ വ്യത്യസ്തമാർന്ന സമീപനങ്ങളും അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് അധ്യാപകർക്കായി ഒരുക്കിയിട്ടുള്ളത്. കണിയാപുരം സബ് ജില്ലയിൽ കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകാര്യം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പരിശീലനമൊരുക്കിയിട്ടുള്ളത്.
സബ്ജില്ലാതല അധ്യാപക പരിശീലനത്തിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട റിസോർഴ്സ് അധ്യാപകർക്ക് സംസ്ഥാന - ജില്ലാതലങ്ങളിൽ പരിശീലനങ്ങൾ നൽകിയിരുന്നു. വ്യത്യസ്തമായ മേഖലകളിൽ വിദഗ്ധരുടെ സേവനവും അധ്യാപക പരിശീലനങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ എ.സി മുറികളാണ് അധ്യാപക പരിശീലനങ്ങൾക്കായി കണിയാപുരം സബ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. 2024 മെയ് 14 മുതൽ 18 വരെയും, 20 മുതൽ 24 വരെയും രണ്ട് ഘട്ടങ്ങളിലായിട്ടാണ് അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നത്.
കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ്ജില്ലാതല അധ്യാപക പരിശീലനങ്ങളുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ എച്ച്.എം ഷീജ.എസ്.ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം ഡി.ഇ.ഒ ഇന്ദു എൽ.ജി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.ഐ, കോഡിനേറ്റർ ദിനേശ്.സി.എസ് എന്നിവർ സംസാരിച്ചു. കണിയാപുരം ബി.പി.സി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതവും, കോഡിനേറ്റർ മധുസൂദനക്കുറുപ്പ് നന്ദിയും രേഖപ്പെടുത്തി.
മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ സജ്ജമാക്കുന്നതിനാവശ്യമായ വ്യത്യസ്തമാർന്ന സമീപനങ്ങളും അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും





0 Comments