/uploads/news/news_കണ്ടിന്യൂയിംഗ്_റിലീജിയസ്സ്_എഡ്യൂക്കേഷൻ_(..._1686754317_7702.jpg
EDUCATION

കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) ആറ്റിങ്ങൽ സോൺ ഉദ്‌ഘാടനം ചെയ്തു


ആറ്റിങ്ങൽ : വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ തുടർ മതപഠന പദ്ധതിയായ കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) ആറ്റിങ്ങൽ സോൺ ഉദ്ഘാടനം വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ നിർവഹിച്ചു.

 

പാലാംകോണം അൽ ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സമിതിയംഗം അൽ അമീൻ തിരുമല അധ്യക്ഷനായി. വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം താഹ പാലാംകോണം, അബൂബക്കർ, നാസർ, ഷെയ്ഖ് അൽ അമീൻ, എന്നിവർ സംസാരിച്ചു

വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് ഹാഫിസ് കല്ലമ്പലം സ്വാഗതവും, മണ്ഡലം ട്രഷറർ മുഹമ്മദ്‌ പെരുംകുളം നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ സോൺ സി.ആർ.ഇ വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment