/uploads/news/news_കെ.എസ്.ടി.യു_വിദ്യാഭ്യാസ_അവകാശ_ദിനാചരണം_..._1687345085_5274.jpg
EDUCATION

കെ.എസ്.ടി.യു വിദ്യാഭ്യാസ അവകാശ ദിനാചരണം നടത്തി


തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) വിദ്യാഭ്യാസ അവകാശ ദിനാചരണം നടത്തി.

ഭിന്നശേഷി സംവരണത്തിൽ വ്യക്തത വരുത്തി മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കി പൊതുവിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുക, പൊതുവിദ്യാലയങ്ങളിൽ അധിക തസ്തികളിലേക്ക് നിയമിതരായ അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകുക, ഡി.എ കുടിശ്ശിക(15%), ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ലീവ് സറണ്ടർ ആനുകൂല്യം ഉടൻ പുനസ്ഥാപിക്കുക, ഗവൺമെൻറ് പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ആനുകൂല്യങ്ങൾ നൽകുക, എസ്.എസ്.കെ : രാഷ്ട്രീയവൽക്കരണം, പിൻവാതിൽ നിയമനം, അഴിമതി അവസാനിപ്പിക്കുക, മെഡിസെപ്പ് കാര്യക്ഷമമാക്കുക, സർക്കാർ വിഹിതം ഉറപ്പുവരുത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, KER ന് വിരുദ്ധമായി ഡി.എൽ.എഡ് യോഗ്യതയുടെ പേരിൽ ഭാഷാധ്യാപക നിയമനങ്ങൾ തടയുന്നത് അവസാനിപ്പിക്കുക, അന്തർജില്ലാ സ്ഥലം മാറ്റത്തിന്റെ ക്വാട്ട 30% ആയി പുനസ്ഥാപിക്കുക, സർവീസിൽ ഉള്ളവരെ കെ-ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക, കുട്ടികളുടെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, സമയബന്ധിതമായി അനുവദിക്കുക തുടങ്ങിയ 30 ഇന അവകാശപത്രികയാണ് സമർപ്പിച്ചത്.

അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് - തൊഴിൽ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.ഇ എന്നിവർക്ക് സംസ്ഥാന പ്രസിഡണ്ട് കെ.എം.അബ്ദുള്ള, ജനറൽ സെക്രട്ടറി പി.കെ.അസീസ്, ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.എം ഷഹീദ്, സെക്രട്ടറിമാരായ കെ.ഫസൽഹഖ്, ഐ.ഹുസൈൻ, ജെ.ജമീൽ, എസ്.പ്രകാശ് എന്നിവർ നേതൃത്വം നൽകി. ജില്ലകളിൽ ആർ.ഡി.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകളിൽ പത്രിക സമർപ്പിച്ചു.

കെ.എസ്.ടി.യു വിദ്യാഭ്യാസ അവകാശ ദിനാചരണത്തിന്റെ ഭാഗമായി അവകാശ പത്രിക സംസ്ഥാന പ്രസിഡണ്ട് കെ.എം.അബ്ദുളള, ജനറൽ സെക്രട്ടറി പി.കെ.അസീസ് എന്നിവർ പത്രിക സമർപ്പിച്ചു

0 Comments

Leave a comment